കെവിന്റെ മരണം: നീനുവിന്റെ പിതാവും സഹോദരനും അറസ്റ്റില്‍

കണ്ണൂര്‍- കോട്ടയത്തെ കെവിന്‍ ജോസഫിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളായ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം തേടി ഇരുവരും ഹൈക്കോടതിയെ സമീപിച്ചതിനു തൊട്ടുപിറകെയാണ് അറസ്റ്റ്. കണ്ണൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരും ഇരിട്ടി കരിക്കോ്ട്ടക്കരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. രണ്ടു പേരേയും പോലീസ് കോട്ടയത്തേക്ക് കൊണ്ടു പോയിട്ടുണ്ട്. 

കേസില്‍ 14 പ്രതികളാണ് ഉള്ളത്. പതിനാലാം പ്രതിയാണ് ചാക്കോ. കെവിനെ തട്ടിക്കൊണ്ടു പോകാനുള്ള നീക്കങ്ങളില്‍ ചാക്കോയുടെ പങ്ക് വ്യക്തമായതോടെയാണ് അദ്ദേഹത്തെ പ്രതിചേര്‍ത്തത്. നേരത്തെ അറസ്റ്റിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നീ പ്രതികളില്‍ നിന്നാണ് ഇതുസംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചത്. ബാക്കിയുള്ള പ്രതികള്‍ക്കായി പോലീസ് ഊര്‍ജ്ജിത  തിരച്ചില്‍ നടത്തിവരികയാണ്. ഇവരില്‍ ചിലര്‍ തമിഴ്‌നാട്ടിലുള്ളതായി സംശയിക്കപ്പെടുന്നു. 

Latest News