അദാനിയുടെ നാല് കമ്പനികളുടെ റേറ്റിംഗ് മൂഡിസ് നെഗറ്റീവാക്കി

മുംബൈ- അദാനി ഗ്രൂപ്പിലെ നാല് കമ്പനികളുടെ റേറ്റിംങ് മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് നെഗറ്റീവാക്കി. ഓഹരി വിലകളിലെ ഇടിവും വിപണി മൂല്യത്തില്‍ ഉണ്ടായ തകര്‍ച്ചയുമാണ് റേറ്റിംങ്് സ്റ്റേബിളില്‍ നിന്നും അദാനി കമ്പനികളെ നെഗറ്റീവിലേക്ക് തരംതാഴ്ത്താനുള്ള കാരണമായത്. 

അദാനി ഗ്രീന്‍ എനര്‍ജി, അദാനി ഗ്രീന്‍ എനര്‍ജി റെസ്ട്രിക്ടഡ് ഗ്രൂപ്പ്, അദാനി ട്രാന്‍സ്മിഷന്‍ സ്റ്റെപ് വണ്‍, അദാനി ഇലക്ട്രിസിറ്റി മുംബൈ എന്നീ കമ്പനികളുടെ റേറ്റിങ്ങാണ് കുറച്ചത്. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ ഓഹരികളിലുണ്ടാക്കിയ സ്വാധീനം ചെറുതല്ലെന്നാണ് പുതിയ നടപടി തെളിയിക്കുന്നത്. 

എസ് ആന്‍ഡ് പി. ബി. എസ്. ഇ ഐ. പി. ഒ സൂചികയില്‍നിന്ന് അദാനി വില്‍മറിനെ ഒഴിവാക്കിയതായി ഏഷ്യ ഇന്‍ഡക്സ് അറിയിച്ചു. എസ് ആന്‍ഡ് പി ഡൗജോണ്‍സ്, ബി. എസ്. ഇ എന്നിവയുടെ സംയുക്ത സംരംഭമാണ് ഏഷ്യ ഇന്‍ഡക്സ്. അദാനി ഗ്രൂപ്പിന്റെ പത്ത് കമ്പനി ഓഹരികളില്‍ എട്ടെണ്ണവും ഇന്നലെ നഷ്ടം നേരിട്ടിരുന്നു. അദാനി എന്റര്‍പ്രൈസ് വില 4.15 ശതമാനമാണ് താഴ്ന്നത്. 

്അതിനിടെ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങുന്ന അദാനി ഗ്രൂപ്പ് അമേരിക്കയിലെ വാക്ടെല്‍, ലിറ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്സ് എന്ന നിയമ സ്ഥാപനവുമായി ധാരണയിലെത്തി.

Latest News