കെവിന്റെ മൃതദേഹം സംസ്‌കരിച്ചു; മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

കോട്ടയം- പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ പി ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു. കോ്ട്ടയം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷമാണ് വീട്ടിലെത്തിച്ചത്. രാഷ്ട്രീയ പ്രമുഖരടക്കം വന്‍ ജനാവലിയാണ് കെവിന്‍രെ വാടക വീടിനു സമീപം ഒത്തു ചേര്‍ന്നത്. ശേഷം നല്ലിടയല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടന്നു. കെവിന്റെ ഭാര്യ നീനു കരളലിയിക്കുന്ന കാഴ്ചയായി. മൃതദേഹം സൂക്ഷിച്ച പെട്ടിയിലേക്ക് അലറിവിളിച്ച് വീണ നീനുവിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മാറ്റിയത്. കെവിന്റെ അച്ഛന്‍ ജോസഫ് ആത്മസംയമനത്തോടെ നീനു സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും ഏവരേയും കണ്ണീരിലാഴ്ത്തി. 

അതിനിടെ കെവിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം പുറത്തു വന്നു. മൃതദേഹത്തില്‍ കണ്ടെത്തിയ പരിക്കുകളൊന്നും മരണ കാരണമായിട്ടില്ലെന്നാണ് വിവരം. മര്‍ദ്ദിച്ച ശേഷം തോട്ടിലേക്ക് തള്ളിയിട്ടതാണോ അതോ തോട്ടിലേക്ക് വീണതാണോ എന്ന സംശയമാണ് ഇതോടെ ഉയര്‍ന്നിരിക്കുന്നത്. അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ച ശേഷമെ മരണ കാരണം അന്തിമമായി സ്ഥിരികരിക്കൂ.
 

Latest News