കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ മാതാപിതാക്കള്‍ പ്രതികള്‍

കോട്ടയം- പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വധു നീനുവിന്റൈ മാതാപിതാക്കളെ പ്രതികളാക്കുമെന്ന് പോലീസ്. കെവിനെ തട്ടിക്കൊണ്ടു പോകാന്‍ നടത്തിയ ആസൂത്രണത്തില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ, അമ്മ രഹ്ന എന്നിവര്‍ക്ക് പങ്കുള്ളതായി സ്ഥിരീകരിച്ചതോടെയാണ് ഇവരെ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ കേസില്‍ പ്രതിയാണ്. ഇവര്‍ ഒളിവിലാണ്.
 

Latest News