Sorry, you need to enable JavaScript to visit this website.

കേരളം ജീവിക്കാന്‍ കൊള്ളാത്ത നാടെന്നത് വ്യാജ പ്രചാരണം; മുഖവിലക്കെടുക്കരുതെന്ന് മുഖ്യമന്ത്രി

കൊച്ചി : കേരളം ജീവിക്കാന്‍ കൊള്ളാത്ത നാടെന്ന് ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും ഇത് മുഖവിലക്കെടുക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധി വ്യാജപ്രചരണങ്ങള്‍ ഇത്തരത്തില്‍ നടക്കുന്നുണ്ട്. യുവാക്കള്‍ ഇവിടം വിടണം എന്ന പ്രചാരണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണമുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങളെ സമൂഹം തള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കാന്‍ ഇവിടുന്ന് വിദ്യാര്‍ഥികള്‍ പുറത്ത്പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാന്‍ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകാര്‍ക്കും ഒരുക്കും. തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍  പഠനത്തോടൊപ്പം തൊഴില്‍ എന്ന കര്‍മ്മചാരി പദ്ധതിയുടെ നടപ്പാക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലാണ് കര്‍മ്മചാരി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ മികച്ചതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News