Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുരാവസ്തു തട്ടിപ്പ് കേസ്; സസ്‌പെൻഷനിലായ ഐ.ജി ലക്ഷ്മണയെ തിരിച്ചെടുത്തു

തിരുവനന്തപുരം - പുരാവസ്തു തട്ടിപ്പ് കേസിലെ പ്രധാന പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് ഐ.ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്ത നടപടി സംസ്ഥാന സർക്കാർ പിൻവലിച്ചു. ലക്ഷ്മണയുടെ സസ്‌പെൻഷൻ റദ്ദാക്കിയതായി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രധാന പ്രതിയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിന് പിന്നാലെയായിരുന്നു ഐജി ഗുഗുലത്ത് ലക്ഷ്മണ സസ്‌പെൻഷൻ നേരിട്ടത്. ഒരു വർഷവും രണ്ട് മാസത്തിനും ശേഷമാണ് ഐ.ജിയുടെ സസ്‌പെൻഷൻ പിൻവലിച്ചത്. 
 കേസിൽ ഐ.ജി അധികാര ദുർവിനിയോഗം നടത്തിയെന്നായിരുന്നു ആരോപണം. ഇതിനെ സാധൂകരിക്കുന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് ഐ.ജി ലക്ഷ്മണയെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഷൻ കഴിഞ്ഞ നവംബറിൽ വീണ്ടും മൂന്ന് മാസത്തേയ്ക്ക് നീട്ടിയിരുന്നു. ഐ.ജിക്കെതിരായ വകുപ്പുതല അന്വേഷണം പൂർത്തിയായതിനാൽ തിരിച്ചെടുക്കാമെന്ന് സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. തിരിച്ചെടുത്താലും വകുപ്പ് തല നടപടി തുടരുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.
 പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിയെ മോൻസൺ പരിചയപ്പെടുത്തിയത് അടക്കം ഐ.ജി ലക്ഷ്മണ ആണെന്ന് കണ്ടെത്തിയിരുന്നു. മോൻസണ് വേണ്ടി ഐ.ജി ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഒന്നാംവർഷ എം.ബി.ബി.എസ് പരീക്ഷ; അവസരം നാലിൽ കൂട്ടാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂദൽഹി - ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരം നാലായി പരിമിതപ്പെടുത്തിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഒന്നാം വർഷ പരീക്ഷ വിജയിക്കാൻ നാല് അവസരങ്ങൾ തന്നെ ധാരാളമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.
 ദേശീയ മെഡിക്കൽ കമ്മിഷൻ 2019-ലാണ് ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരം നാലായി ചുരുക്കിയത്. 2019 നവംബറിൽ പുറപ്പെടുവിച്ച ഈ ഉത്തരവ് അതേവർഷം എം.ബി.ബി.എസ് പ്രവേശം നേടിയ വിദ്യാർത്ഥികൾക്ക് ബാധകമാക്കിയതിന് എതിരെയായിരുന്നു ഹർജി. ഈ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. 
 ഭാവിയിൽ ഡോക്ടർമാർ ആകേണ്ട വിദ്യാർത്ഥികളാണ് നാലിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. നാല് അവസരങ്ങൾ ഉണ്ടായിട്ടും, വീണ്ടും അവസരം ചോദിക്കുന്നത് അംഗീകരിച്ചാൽ ഏത് തരത്തിലുള്ള ഡോക്ടർമാരാകും സൃഷ്ടിക്കപ്പെടുക?
ലോകത്ത് ഒരിടത്തും മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇത്തരമൊരു ആനുകൂല്യം അനുവദിച്ചിട്ടുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു.

Latest News