റിയാദിൽ വിസ്ഡം ഇസ് ലാമിക് കോൺഫറൻസ് പ്രചാരണ സംഗമം

വിസ്ഡം ഇസ് ലാമിക് കോൺഫറൻസിന്റെ പ്രചാരണ സംഗമത്തിൽ അബ്ദുല്ല അൽ ഹികമി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നിർവഹിക്കുന്നു.

റിയാദ്- നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ് ലാമിക് കോൺഫറൻസിന്റെ ഭാഗമായി റിയാദിൽ വിസ്ഡം പ്രചാരണ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ അബ്ദുല്ല അൽ ഹികമി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു.
മനുഷ്യർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ ഇസ് ലാമിക അധ്യാപനങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ സംവിധാനങ്ങളിൽ ഉണ്ടാകുന്ന അധാർമിക പ്രവണതകളും അനീതിയും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. ധാർമിക ബോധ്യങ്ങളിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികൾക്ക് പ്രായോഗിക പരിഹാരം കാണാൻ സാധിക്കുകയുള്ളൂ എന്ന് വിസ്ഡം ഇസ് ലാമിക് കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രചാരണ സംഗമം അഭിപ്രായപ്പെട്ടു. 
മുജാഹിദ് പ്രസ്ഥാനത്തിന്റെ ഫാസിസ്റ്റ് കാലത്തെ ജനാധിപത്യ വിശ്വാസികളുടെ കടമ, യുവത്വം കടമ നിർവഹിക്കുന്നുവോ, മതനിരാസവും ലിബറലിസവും ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ, ഏകദൈവ ആരാധനയും പൗരോഹിത്യ ചൂഷണങ്ങളും,  നവോത്ഥാന ശ്രമങ്ങൾ, ധാർമ്മിക കുടുംബത്തിന്റെ അനിവാര്യത തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസ് ഫെബ്രുവരി 12 ഞായർ കോഴിക്കോട് കടപ്പുറത്ത് നടക്കും.
ബത്ഹ ഇസ് ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രചാരണ സംഗമത്തിൽ ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര അധ്യക്ഷത വഹിച്ചു. അബ്ദുല്ല അൽ ഹികമി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ആരിഫ് കക്കാട് തുടങ്ങിയവർ സംസാരിച്ചു.

Tags

Latest News