മയക്കുമരുന്നുമായി ജിദ്ദയില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

ജിദ്ദ - മയക്കുമരുന്നുമായി രണ്ടു പാക്കിസ്ഥാനികളെ ജിദ്ദയില്‍ നിന്ന് പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ 97 പേക്കറ്റ് ഹഷീഷ് കണ്ടെത്തി. മയക്കുമരുന്നുമായി മറ്റു രണ്ടു സൗദി പൗരന്മാരും ലഹരി ഗുളികകളും ഉറവിടമറിയാത്ത പണവുമായി മറ്റൊരാളും ജിദ്ദയില്‍ പോലീസ് പിടിയിലായി. തുടര്‍ നടപടികള്‍ക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഇഖാമ നിയമ ലംഘകരായ ഒരു എത്യോപ്യക്കാരനും മറ്റൊരു സോമാലിയക്കാരനും ജിദ്ദയില്‍ പട്രോള്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായി. നിയമാനുസൃത നടപടികള്‍ക്ക് ഇവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News