കാബൂള്‍- അഫഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ നാംഗര്‍ഹാറിലെ ഒരു വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ ഉണ്ടായ വെടിവയ്പ്പില്‍ സൈന്യം ഒമ്പതു പേരെ അബദ്ധത്തില്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഏറെ പേരും സാധാരണക്കാരാണ്. തിങ്കളാഴ്ച രാത്രി നടത്തിയ വെടിവയ്പ്പില്‍ പരിക്കേറ്റ എട്ടു പേരും സാധാരണക്കാരാണെന്ന് പ്രവിശ്യാ ഗവര്‍ണര്‍ ഹായതുല്ല ഹയാത് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് കമാന്‍ഡറും ഉള്‍പ്പെടും. സൈനിക വെടിവയ്പ്പില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതെങ്ങനെ എന്ന് അന്വേഷിക്കുന്നുണ്ട്. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍, ഐഎസ് ഭീകരര്‍ സജീവമാണ്.






