VIDEO - അറിഞ്ഞോ, സൂര്യന്റെ ഒരു ഭാഗം തെറിച്ചു പോയി; വേര്‍പെട്ട ഭാഗം കറങ്ങി നടക്കുന്നു, ഞെട്ടി ശാസ്ത്രലോകം

ലോകത്തിനാകെ വെളിച്ചം നല്‍കുന്ന സൂര്യന്റെ ഒരു ഭാഗം അടര്‍ന്നു പോയാലോ ?  അങ്ങനെ സംഭവിക്കുമോയെന്ന് അത്ഭുതപ്പെടേണ്ട! അത് സംഭവിച്ചതിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ശാസ്ത്രലോകം. സൂര്യന്റെ ഒരു ഭാഗം അതിന്റെ ഉപരിതലത്തില്‍ നിന്ന് വിഘടിച്ച് ഉത്തരധ്രുവത്തിന് ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നും വിശകലനം ചെയ്യുകയാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ബഹിരാകാശ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. വിഘടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നാസയുടെ ജെയിംസ് വെബ് ദൂരദര്‍ശിനിപിടിച്ചെടുത്തതോടെയാണ് സംഭവം അറിഞ്ഞത്.

ബഹിരാകാശ വിദഗ്ധയായ ഡോ. തമിത സ്‌കോവാണ് ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. സൗരജ്വാലകള്‍ പുറപ്പെടുവിക്കുന്നത് ചില സമയങ്ങളില്‍ ഭൂമിയിലെ ആശയവിനിമയത്തെ ബാധിക്കുമെന്നും ശാസ്ത്രലോകം പറയുന്നു. സൂര്യന്റെ വടക്കന്‍ പ്രൊമിനന്‍സില്‍ നിന്നാണ് ഒരുഭാഗം പ്രധാന ഫിലമെന്റില്‍ നിന്ന് വേര്‍പ്പെട്ടത്. ശേഷം സൂര്യന്റെ ഉത്തരധ്രുവത്തിന് ചുറ്റും  ചുഴി രൂപത്തില്‍ വേര്‍പ്പെട്ട ഭാഗം കറങ്ങുകയാണെന്നും ഡോ. സ്‌കോവ് ട്വീറ്റില്‍ പറഞ്ഞു.
സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഭാഗമാണ് വേര്‍പെട്ടതെന്നും മുമ്പും ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും നാസ പ്രതികരിച്ചു. വേര്‍പ്പെട്ട ഭാഗത്തിന് ഏകദേശം 60 ഡിഗ്രി അക്ഷാംശത്തില്‍ ധ്രുവത്തെ ചുറ്റാന്‍ ഏകദേശം 8 മണിക്കൂര്‍ സമയമെടുക്കുന്നുണ്ടെന്ന് നിരീക്ഷണത്തില്‍ നിന്ന് വ്യക്തമായതായി സ്‌കോവ് ട്വീറ്റില്‍ വ്യക്തമാക്കി
സൂര്യപ്രതലത്തിന്റെ ഒരു ഭാഗം പൊട്ടിപ്പോയപ്പോള്‍ ഉണ്ടായതുപോലുള്ള ഒരു ചുഴി താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പതിറ്റാണ്ടുകളായി സൂര്യനെ നിരീക്ഷിക്കുന്ന യുഎസ് നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്മോസ്‌ഫെറിക് റിസര്‍ച്ചിലെ സോളാര്‍ ഫിസിക്സ് സ്‌കോട്ട് മക്കിന്റോഷ് പറയുന്നു. സംഭവത്തെക്കുറിച്ച് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണ്. അതിനായി കൂടുതല്‍ ചിത്രങ്ങള്‍ വിശകലനം ചെയ്യേണ്ടി വരും. ഭൂമിയിലെ ആശയവിനിമയത്തെ തടസ്സപ്പെടുത്തിയ ഒന്നിലധികം ശക്തമായ സൗരജ്വാലകളാണ് സമീപകാലത്തുണ്ടായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News