അത് വ്യാജപ്രചാരണം; ചിക്കന്‍ കഴിക്കരുതെന്ന് നിര്‍ദേശമില്ല

കോഴിക്കോട്-നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചിക്കന്‍ കഴിക്കരുതെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണം. ഇത്തരത്തിലുള്ള ഉത്തരവുകളൊന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇറക്കിയിട്ടില്ല.
നിപ്പാ വൈറസിനേക്കാളും വേഗത്തിലാണ് ഇതു സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിപ്പാ വൈറസ് സ്ഥിരീകരിച്ചതുമുതല്‍ വ്യാജ പ്രചാരണങ്ങള്‍ തുടങ്ങിയിരുന്നു.

Latest News