ന്യൂദല്‍ഹി-അദാനി വിഷയത്തില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രതിഷേധം ശക്തമാക്കുമ്പോള്‍ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത്. രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മോഡിക്കെതിരെ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടാണ് മോഡി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. കോണ്‍ഗ്രസ് ഭരിച്ച ആറ് പതിറ്റാണ്ട് രാജ്യത്ത് വികസനം നിരര്‍ഥകമായിരുന്നു എന്ന പരാമാര്‍ശത്തോടെയായിരുന്നു മോഡിയുടെ പ്രതികരണം.
ഖാര്‍ഗെയെ പേരെടുത്ത് പറഞ്ഞും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മോഡി മറുപടി നല്‍കി. നാല് പതിറ്റാണ്ട് പാവപ്പെട്ടവര്‍ക്കായി ഒന്നും ചെയ്യാതിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നാടായ കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ഉള്‍പ്പെടെ വികസനം എത്തിക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞെന്നും കല്‍ബുര്‍ഗി സന്ദര്‍ശനത്തെ പരാമര്‍ശിച്ച് കൊണ്ട് മോഡി ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഖാര്‍ഗെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇതാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
സര്‍ക്കാര്‍ പദ്ധതികളുടെ ഗുണങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കുന്നതാണ് യഥാര്‍ഥ ജനാധിപത്യമെന്ന പരാമര്‍ശത്തോടെ ആയിരുന്നു മോഡിയുടെ അവകാശവാദങ്ങള്‍. ജനാധിപത്യത്തെ കോണ്‍ഗ്രസ് പലതവണ ദുരുപയോഗം ചെയ്തു. ഭരണഘടനയുടെ 356ാം വകുപ്പ് ഉപയോഗിച്ച് 90 സംസ്ഥാന സര്‍ക്കാരുകളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇന്ദിരാഗാന്ധി 50 തവണ ഈ വകുപ്പ് ഉപയോഗിച്ചു. കേരളത്തിലെ പ്രഥമ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടിയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു മോഡിയുടെ പരാമര്‍ശം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






