സൗദിയിലെ ലാവാ പർവതത്തില്‍ വസന്തം വിരിയുന്നു, സഞ്ചാരികളുടെ മനം കവരുന്നു

ഹായിൽ- പ്രവിശ്യയുടെ തെക്കുപടിഞ്ഞാറുള്ള അൽ-ഷംലിയിലെ 'ലാബ ലബദ' താഴ് വരകൾ മഴലഭിച്ചതോടെ വസന്തത്തെ വരവേൽക്കാനൊരുങ്ങുകയായി. നൂറ്റാണ്ടുകൾക്കു മുമ്പ് നടന്ന അഗ്‌നി പർവ്വത സ്‌ഫോടനത്തിലുണ്ടായ ലാവ പ്രവാഹത്തിലാണ് ലബ്ദത്തുലാബ രൂപപ്പെട്ടത്. താഴ്‌വരയുടെ മദ്ധ്യത്തിലുള്ള 'അസ്ഫർ അൽ-ലുബൈദി' പർവതത്തിൽ രൂപപ്പെട്ട ഹൃദയാകൃതിയിലുള്ള ചെറുതടാകവും വിവിധതരം കാട്ടു ചെടികളും പുൽമേടുകളും നിറഞ്ഞ കൊച്ചു തടാക പരിസരങ്ങളും സഞ്ചാരികളുടെ മനം കവരുന്ന ദൃശ്യങ്ങളാണ്.

 

മഴയിൽ രൂപപ്പപ്പെട്ട കൊച്ചു തടാകങ്ങളുടെ നയനാന്ദകര കാഴചയാണ് ഇവിടെ. ഫോട്ടോഗ്രാഫർ അഹ്‌മദ് അൽ-അൻസി തന്റെ ഫ്‌ലൈയിംങ് ക്യാമറയുപയോഗിച്ച്  പകർത്തിയ ദൃശ്യങ്ങൾ  അൽസബഖ് പ്രസിദ്ധീകരിച്ചു.
 

Tags

Latest News