പട്ടിക്കാട് ജാമിഅഃ നൂരിയ്യ ഡയമണ്ട് ജൂബിലി സമ്മേളനം തുടങ്ങി

പട്ടിക്കാട് ജാമിഅഃ നൂരിയ്യ ഡയമണ്ട് ജൂബിലി സമ്മേളനം സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു.

ഫൈസാബാദ്(പട്ടിക്കാട്)- ഇസ്‌ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികൾക്ക് പ്രൗഢമായ തുടക്കം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിനിർത്തി ഇന്നലെ അസർ നിസ്‌കാരാനന്തരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തിയതോടെയാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായത്. 
സമ്മേളനത്തിൽ വിവിധ സെഷനുകളിലായി മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. അസർ നമസ്‌കാരാനന്തരം നടന്ന സിയാറത്തിന് കോഴിക്കോട് വലിയ ഖാളി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഉദ്ഘാടന സമ്മേളനം സമസ്ത കേരള ഇസ്്ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദു്ല്ല മുസ്‌ലിയാർ നിർവഹിച്ചു. 
ജാമിഅ സെക്രട്ടറി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ്, മാനേജിംഗ് ഡയറക്ടർ അബ്ദുലത്തീഫ് ഉപ്പള, മൻസൂർ മബ്‌റൂക് അൽ നുഐരി, ഉമറലി നുഐരി എന്നിവർ അതിഥികളായിരുന്നു. 
ജൂനിയർ ഫിനാലെ ജേതാക്കൾക്കുള്ള അവാർഡ് ദാനം മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെ.എ. റഹ്മാൻ ഫൈസി, ഇബ്രാഹിം ഫൈസി തിരൂർക്കാട്, ഹബീബ് റഹ്മാൻ വേങ്ങൂർ എന്നിവർ പ്രസംഗിച്ചു. പുനർനിർമിച്ച ജാമിഅ മസ്ജിദിന്റെ താക്കോൽ ദാനം മുഹമ്മദാലി ഹാജി തൃക്കടീരി നിർവഹിച്ചു. സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, ഏലംകുളം ബാപ്പു മുസ്‌ലിയാർ, മൊയ്തീൻകുട്ടി ഫൈസി വാക്കോട്, ഹൈദർ ഫൈസി പനങ്ങാങ്ങര, അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ ഫൈസി ഹൈത്തമി നെല്ലൂർ, ളിയാഉധീൻ ഫൈസി മേൽമുറി, ഒ.ടി. മുസ്തഫ ഫൈസി, മുഹമ്മദ് അലി ശിഹാബ് ഫൈസി കൂമണ്ണ, ഉമർ ഫൈസി മുടിക്കോട്, അലവി ഫൈസി കൊളപറമ്പ്, കക്കോടൻ മുഹമ്മദ് ഹാജി, സുലൈമാൻ ഫൈസി ചുങ്കത്തറ, അഡ്വ. എം. ഉമ്മർ എന്നിവർ സംബന്ധിച്ചു. ഭൂചലനത്താൽ ദുരിതമനുഭവിക്കുന്ന തുർക്കി, സിറിയ ജനതക്ക് വേണ്ടി ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക പ്രാർഥന നടത്തി.
 

Tags

Latest News