ജുബൈലിൽ യുവപഥം വിസ്ഡം യൂത്ത് മീറ്റ് നാളെ

ജുബൈൽ- യുവപഥം വിസ്ഡം യൂത്ത് മീറ്റ് ജുബൈലിൽ നാളെ നടക്കും. ഫെബ്രുവരി 12 ന് കോഴിക്കോട്ട് നടക്കുന്ന വിസ്ഡം ഇസ് ലാമിക് കോൺഫറൻസിന്റെ പ്രചാരണാർഥമാണ് ജുബൈലിൽ യുവപഥം യൂത്ത് മീറ്റ് സംഘടിപ്പിക്കുന്നത്. ജുബൈൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ യുവജന വിഭാഗമായ ജുബൈൽ ഇസ് ലാഹി യൂത്ത് ആണ് സംഘാടകർ. 
ഫെബ്രുവരി 10 ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതൽ ജുബൈൽ ദഅവ സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് അർഷദ് ബിൻ ഹംസ വാകയിൽ യുവപഥം യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്യും. യുവാക്കളും സമകാലിക വെല്ലുവിളികളും എന്ന വിഷയത്തിൽ ജുബൈൽ ദഅവ സെന്റർ മലയാളം വിഭാഗം തലവൻ സമീർ മുണ്ടേരി പ്രഭാഷണം നടത്തും. ദമാം ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രബോധകൻ സർഫറാസ് മദീനി ജീവിതലക്ഷ്യം എന്ന വിഷയത്തിൽ സംവദിക്കും. 
ഫാഹിം അൽഹികമി, അബ്ദുൽ മന്നാൻ കൊടുവള്ളി എന്നിവർ  വിവിധ സെഷനുകളിൽ സംസാരിക്കും. പരിപാടിയിലേക്ക് മുഴുവൻ യുവാക്കളെയും സ്വാഗതം ചെയ്യുന്നുവെന്ന് ജുബൈൽ ഇസ് ലാഹി യൂത്ത് പ്രസിഡന്റ് മുഹമ്മദ് നിയാസ്, ജനറൽ സെക്രട്ടറി ലമീസ് ബേപ്പൂർ, ട്രഷറർ ജംഷീർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0559788159 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags

Latest News