അൽകോബാർ- മലർവാടി അൽകോബാർ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തി. തനിമ കോബാർ വനിതാ പ്രസിഡന്റ് റസീന റഷീദ് കുട്ടികൾക്കായി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
മത്സരത്തിൽ മൻഹ മറിയം ഒന്നാം സ്ഥാനവും, ഷഹസാദ് ശറഫുദ്ധീൻ രണ്ടാം സ്ഥാനവും, സമീഹ ഇസ്സത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഷ്റഫ് പി.ടി ക്വിസ് മാസ്റ്റർ ആയിരുന്നു. മലർവാടി അൽകോബാർ കോ-ഓർഡിനേറ്റർ നിസാർ നേതൃത്വം നൽകി.






