തബൂക്ക്- 'സ്വാതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരാക്രമണത്തിന് എഴുപത്തിയഞ്ച് വർഷം' എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ തബൂക്ക് മേഖലയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. തബൂക്ക് യൂനിറ്റ് പ്രസിഡന്റ് ഷമീർ കണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സിറാജ് എറണാകുളം മുഖ്യ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമരവും ചരിത്രവും വിസ്മൃതിയിലേക്ക് മാറ്റപ്പെടുമ്പോൾ അവയെ ഓർമപ്പെടുത്തലാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മേഖലാ എക്‌സിക്യൂട്ടീവ് അംഗം ഹാഷിം ഇരിക്കൂർ, അനീസ് പുറത്തൂർ, ശിഹാബ് ആലപ്പി, ലബീബ് മാറഞ്ചേരി, സമിയത്ത് ഹാഷിം, ഫെൻസി സിറാജ് എന്നിവർ പ്രസംഗിച്ചു. യൂനിറ്റ് സെക്രട്ടറി ശരീഫ് വണ്ടൂർ സ്വാഗതം പറഞ്ഞു.






