പെരിങ്ങം സ്വദേശികളായ ദമ്പതികള്‍ മംഗലാപുരത്ത് മരിച്ച നിലയില്‍

മംഗളൂരു- കണ്ണൂര്‍ പെരിങ്ങം സ്വദേശികളായ ദമ്പതികളെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രവീന്ദ്രന്‍ (55), സുധ (50) എന്നിവരാണ് മരിച്ചത്. ഫല്‍നീറിലെ ഹോട്ടലിലാണ് ഇവര്‍ മുറി എടുത്തിരുന്നത്. തിങ്കളാഴ്ച മുറിയില്‍ പ്രവേശിച്ച ദമ്പതികള്‍ രണ്ടു ദിവസമായിട്ടും പുറത്തിറങ്ങുകയോ ഹോട്ടല്‍ ജീവനക്കാരോട് പ്രതികരിക്കുകയോ ചെയ്യാതിരുന്നതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പുളിങ്ങോം കരിയക്കര സ്വദേശികളായ ഇവര്‍ മകളുടെ കൂടെ പെരിങ്ങം പഞ്ചായത്ത് ഓഫീസിന് പുറകിലുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നത്. രവീന്ദ്രന്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ദക്ഷിണ കന്നഡയിലെ വിറ്റ്‌ലയില്‍ ജോലി ചെയ്തിരുന്നു. മക്കള്‍: രമ്യ, രേഷ്മ.

 

Latest News