ജിദ്ദ- ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം ജിദ്ദ (ഇസ്പാഫ്) ക്വിസ് ഇന്ത്യ-2023ൽ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനികളായ നുഹ റഫീഖ് സീനിയർ വിഭഗത്തിലും ഫെല്ലഹ് ഫാത്തിമ ജൂനിയർ വിഭാഗത്തിലും ജേതാക്കളായി. സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂളിലെ തന്നെ വിദ്യാർഥികളായ ശബ ബുഷൈറിന് രണ്ടും ശ്രീനന്ദയ്ക്ക് മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.
മുഹമ്മദ് ഹസ്സൻ ഹാജ മുഹിയുദ്ധീൻ (നോവൽ ഇന്റർനാഷണൽ സ്‌കൂൾ), ആമിർ മലയിൽ (ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ) എന്നിവർക്കാണ് ജൂനിയർ വിഭാഗത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. കോവിഡാനന്തരം ആദ്യമായി ഓഫ്‌ലൈനിൽ സംഘടിപ്പിച്ച മത്സരം മൂന്നു ഘട്ടങ്ങളായാണ്് നടത്തിയത്. അൽമാജിദ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ആദ്യഘട്ട മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ വിജയിച്ചവർ സെമി ഫൈനൽ മത്സരത്തിന് അർഹത നേടിയിരുന്നു. സീസൺസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ മികച്ച സ്‌കോർ നേടിയ ആറു പേരെയാണ് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. സീനിയർ വിഭാഗം സെമി ഫൈനലിനു സജി കുര്യാക്കോസും ജൂനിയർ വിഭാഗം സെമി ഫൈനലിന് അൻവർ ഷജയും ക്വിസ് മാസ്റ്റർമാരായി. എൻജിനീയർ മുഹമ്മദ് കുഞ്ഞി, ഡോ.കവിത എന്നിവർ സീനിയർ വിഭാഗം ഫൈനൽ മത്സരത്തിന്റെ ക്വിസ് മാസ്റ്റർമാരായി. ജൂനിയർ വിഭാഗം ഫൈനൽ മത്സരത്തിൽ അംറിന ഖൈസർ ആയിരുന്നു ക്വിസ് മാസ്റ്റർ.
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ.മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. റഫീഖ് പെരൂൾ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതവും അൻവർ ഷജ നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ ബുഷൈർ, സഹീർഷാ, റിയാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. രക്ഷിതാക്കളുടെ നിറസാന്നിധ്യം ചടങ്ങിന് മാറ്റു കൂട്ടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഇസ്പാഫ് ഉപദേശക സമിതി അംഗങ്ങളായ സലാഹ് കാരാടനും എൻജിനീയർ മുഹമ്മദ് ബൈജുവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്നു സമ്മാനിച്ചു.






