ജിദ-ഹറമൈൻ എക്സ്രപ്രസ് റെയിൽവേ പാളത്തിൽ നടന്ന കാറപകടത്തിൽ ആളപകടമുണ്ടായിട്ടില്ലെന്ന് ഹറമൈൻ റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ജിദ്ദയിലെ തഹ് ലിയ മേൽപാലത്തിൽ നിന്നും ഹറമൈൻ എക്സ്രപ്രസ് റെയിൽവേ പാളത്തിലേക്ക് കാറു വീണു കത്തിയായിരുന്നു അപകടമുണ്ടായത്. ട്രയിൻ കടന്നു പോകുന്നതിനുമുമ്പായി അപകടം ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുന്തം ഒഴിവാകുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാർയാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റിയതായും റെയിൽവേ ഗതാഗതത്തിനു യാതൊരു തടസ്തവും നേരിട്ടിട്ടില്ലെന്നും റെയിൽവേ അറിയിച്ചു.






