അടിമത്തത്തിന്റെ പ്രതീകമായ ലഖ്‌നൗ  എന്ന പേര് മാറ്റണം-ബി.ജെ.പി എം.പി 

ലഖ്നൗ- ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി സംഗം ലാല്‍ ഗുപ്ത. ലഖന്‍പൂര്‍ അല്ലെങ്കില്‍ ലക്ഷ്മണ്‍പൂര്‍ എന്ന പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചു.യുപിയിലെ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലായി ലക്ഷ്മണന്റെ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുകയാണ്. ഇതിന്റെ ഔപചാരിക അനാച്ഛാദനം നടക്കുന്നതിന് മുന്നോടിയായിട്ടാണ് എംപി കത്തയച്ചിരിക്കുന്നത്. ത്രേതായുഗത്തില്‍ സഹോദരനായ ലക്ഷ്മണന് ഭഗവാന്‍ ശ്രീരാമന്‍ സമ്മാനിച്ചതാണ് ലഖ്‌നൗ എന്നൊരു ഐതിഹ്യമുണ്ടെന്നും, ആദ്യകാലത്ത് ലഖന്‍പൂര്‍ എന്നും ലക്ഷ്മണ്‍പൂര്‍ എന്നും ലഖ്‌നൗ അറിയപ്പെട്ടിരുന്നുവെന്നും ഗുപ്ത പറഞ്ഞു. എന്നാല്‍ നവാബ് അസഫ് ഉദ് ദൗലയാണ് ലഖ്‌നൗ എന്ന് പുനര്‍നാമകരണം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ രാജ്യം അമൃതകാലത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണെന്നും ഇനിയെങ്കിലും ഈ അടിമത്തത്തിന്റെ പ്രതീകമായ ഈ പേര് ഇല്ലാതാക്കണമെന്നും സംഗം ഗുപ്ത കത്തില്‍ കുറിച്ചു.
 

Latest News