ജിദ്ദ- അനാകിഷ് ഏരിയ കെ.എം.സി.സി കമ്മിറ്റി മക്ക, തായിഫ് പഠനയാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അമ്പതിൽപരം ആളുകൾ മക്കയിലേയും തായിഫിലേയും ചരിത്ര സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു. പാട്ട്, ക്വിസ് മത്സരം തുടങ്ങിയ വിവിധ കലാ മത്സരങ്ങൾ വൈജ്ഞാനിക യാത്രയ്ക്ക് കൊഴുപ്പേകി.
ഗഫൂർ കൊണ്ടോട്ടി, മുജീബ് പാങ്ങ്, സലീം കീഴുപറമ്പ് എന്നിവർ ഗാനം ആലപിച്ചു. ഏരിയ കമ്മിറ്റി പ്രസിഡന്ററ് ബഷീർ കീഴില്ലത്ത്, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ മജീദ് പുകയൂർ, യാസർ മാസ്റ്റർ, ഹാരിസ് ബാബു എന്നിവർ സംഘത്തെ യാത്രയയച്ചു. സെക്രട്ടറി എ.സി മുജീബ് പാങ്ങ്, റഹ് മത്തലി തുറക്കൽ, സലീം കീഴുപറമ്പ്, ഫാരിസ് കോങ്ങാട്, ശരീഫ്, നാസർ, ലത്തീഫ് പൊന്നാട് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.






