ബജറ്റിൽ പ്രവാസികൾക്ക് അവഗണന; അംഗീകരിക്കില്ല -പ്രവാസി വെൽഫെയർ

പ്രവാസി വെൽഫെയർ ദമാം സംഘടിപ്പിച്ച കേന്ദ്ര-കേരള ബജറ്റ് ചർച്ചയിൽനിന്ന്.

ദമാം- കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ പ്രവാസികളോടുള്ള  അവഗണന അംഗീകരിക്കാനാവില്ലെന്ന് പ്രവാസി വെൽഫെയർ ദമാം സംഘടിപ്പിച്ച ബജറ്റ് ചർച്ചയിൽ സംബന്ധിച്ചവർ പറഞ്ഞു.
നേരത്തെ പ്രവാസികൾക്കായി പ്രഖ്യപിച്ച നിരവധി വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.
2023-24 സാമ്പത്തിക വർഷത്തേക്ക് അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് പിന്നാലെ കേരള ബജറ്റിലും പ്രവാസികൾക്ക് അവഗണന മാത്രമാണുള്ളത്. മലയാളികളുടെ ഉയർന്ന വിമാനക്കൂലി പ്രശ്നം പരിഹരിക്കാൻ 15 കോടിയുടെ കോർപസ് ഫണ്ട് എന്ന കേരള ബജറ്റ് പ്രഖ്യാപനം തികച്ചും തട്ടിപ്പ് മാത്രമാണെന്നും അവർ പറഞ്ഞു. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം പറഞ്ഞു. 
ഇതുവരെയും അത് നടപ്പാക്കിയില്ല. പ്രവാസി പുനരധിവാസം സമഗ്രമായി നടപ്പാക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ട് അതും നടപ്പാക്കിയില്ല. ഗൾഫ് മലയാളികളുടെ ഉയർന്ന വിമാനക്കൂലി പ്രശ്നം പരിഹരിക്കാൻ 15 കോടിയുടെ കോർപസ് ഫണ്ട് എന്ന ബജറ്റ് പ്രഖ്യാപനം മറ്റൊരു തട്ടിപ്പ് പ്രഖ്യാപനം മാത്രമാണ്. പ്രവാസികൾ നിരന്തരം ആവശ്യപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ്, ക്ഷേമ പെൻഷൻ വർധന, എയർ കേരള പദ്ധതി, കോവിഡ് കാലത്ത് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്കുള്ള സഹായം, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് പുനരധിവാസം എന്നിവയെ കുറിച്ച് ബജറ്റിൽ ഒന്നും വകയിരുത്തിട്ടില്ലെന്നും കമ്മിറ്റി ആരോപിച്ചു. സർക്കാരുകൾ പരിധിയില്ലാതെ അടിച്ചേൽപിക്കുന്ന നികുതി ഭാരങ്ങൾ മൂലം ഇനി മുതൽ നാട്ടിൽ സ്വന്തമായി ഭൂമി വാങ്ങാനോ വീട് വെക്കാനോ ചെറുകിട വാഹനങ്ങൾ സ്വന്തമാക്കാനോ ചെറുകിട സ്ഥാപനങ്ങൾ തുടങ്ങാനോ സാധാരണ പ്രവാസിക്ക് സാധിക്കില്ലെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. പെൻഷനു വേണ്ടി പ്രവാസികൾ അടക്കേണ്ട മാസാന്ത വിഹിതം സംസ്ഥാന സർക്കാർ വർധിപ്പിച്ചു. ഈ വർധിപ്പിച്ച തുക പിൻവലിക്കണമെന്നും റീജ്യണൽ കമ്മിറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Tags

Latest News