റിയാദ്- റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത എല്ലാ ടീമുകളെയും അവരുടെ ഫാമിലിയെയും ഉൾപ്പെടുത്തി എക്‌സിറ്റ് 18ലെ വലീദ് ഇസ്തിറാഹയിൽ റിഫ ഫാമിലി ഫെസ്റ്റ് നടത്തി. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമായി വിവിധ തരം മത്സരങ്ങൾ നടത്തി. നിയാസ്, മുസ്തഫ കണ്ണൂർ, നൗഷാദ് ചക്കാല എന്നിവർ രജിസ്‌ട്രേഷൻ നിയന്ത്രിച്ചു.
ഫെസ്റ്റിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. കാര്യ പരിപാടിയിൽ റിയാദിൽ ഓർത്തോ ചികിത്സാ രംഗത്ത് പത്തു വർഷം പൂർത്തിയാക്കിയ ഡോ.ഹാഷിമിനെ റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളും റിഫ അഡൈ്വസറി മെമ്പർ അബ്ദുല്ല വല്ലാഞ്ചിറയും ചേർന്ന് മെമന്റോ നൽകി ആദരിച്ചു. ശേഷം വിവിധ ടീമുകളുടെ കലാ പരിപാടികൾ നടന്നു. യൂത്ത് ഇന്ത്യ ടീം നടത്തിയ കോൽക്കളി, യു.എഫ്.സിയുടെ ഒപ്പന എന്നിവ പ്രത്യേകം കൈയടി നേടി.
അൻസാർ, മൻസൂർ തിരൂർ, അഷ്‌റഫ് ബ്ലാസ്‌റ്റേഴ്‌സ്, ഷറഫു ചെറുവാടി, ആദിൽ, ഉമ്മർ മലപ്പുറം, ശൗലിക്, ബാവ ഇരുമ്പുഴി, ശരത് പട്ടാമ്പി, മജീദ് ബക്‌സർ, ചെറിയാപ്പു മേൽമുറി, ഷബീർ എന്നിവർ വിവിധ മത്സരങ്ങൾ നിയന്ത്രിച്ചു. മഗ്‌രിബ് നമസ്‌കാര ശേഷം നടന്ന സാംസ്‌കാരിക പരിപാടിയിൽ റിഫ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും ഫെസ്റ്റ് കോ-ഓർഡിനേറ്റർ ഫൈസൽ പാഴൂർ നന്ദിയും പറഞ്ഞു. റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. കരീം പയ്യനാട്, ഹസൻ പുന്നയൂർ, നാസർ മാവൂർ, ബഷീർ കാരന്തൂർ, മുസ്തഫ കവ്വായി എന്നിവർ ആശംസകൾ അറിയിച്ചു. റിഫ നടത്തിയ നറുക്കെടുപ്പിൽ ജംഷി മമ്പാട് ഒന്നാം സ്ഥാനത്തിന് അർഹനായി.






