തിരുവനന്തപുരം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര മര്യാപുരം മുരുകവിലാസത്തില്‍ മുരുകന്‍ (57) ഞായറാഴ്ച വൈകീട്ട് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. 37 വര്‍ഷമായി റിയാദിലുള്ള അദ്ദേഹം സുല്‍ത്താന്‍ ട്രേഡിങ് കമ്പനിയിലാണ് ജോലി ചെയ്?തിരുന്നത്. ഭാര്യ: ബീന മുരുകന്‍, മക്കള്‍: എം.ബി. ഗോകുല്‍, എം.ബി. ഗായത്രി. പരേതരായ പ്രഭാകരന്‍, ശാരദ എന്നിവരാണ് മാതാപിതാക്കള്‍. രമേശ്, രാജേഷ്, രജിത്രന്‍ എന്നീ സഹോദരങ്ങള്‍ റിയാദിലുണ്ട്. മറ്റ് സഹോദരങ്ങള്‍: രാമാകുമാരി, രാധാകൃഷ്ണന്‍, രതീഷ്. ബുധനാഴ്?ച രാവിലെ ഒമ്പതോടെ തിരുവനന്തപുരത്ത് എത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിക്കും. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്മാരോടൊപ്പം സാമൂഹിക പ്രവര്‍ത്തകന്‍ ഷാജഹാന്‍ നേതൃത്വം നല്‍കി.

Tags

Latest News