റിയാദില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

റിയാദ്- സൗദി അറേബ്യയിലെ വാദിലബനിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ച കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്റെ (37) മൃതദേഹം നാട്ടിലെത്തിച്ചു.
മുസാഹ്മിയായില്‍നിന്ന് റിയാദിലേക്ക് വരുന്നവഴി ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്നും തെന്നിമാറി മറിഞ്ഞായിരുന്നു അപകടം.
എട്ടുവര്‍ഷമായി ബദിയയില്‍ ഹൗസ് െ്രെഡവര്‍ ജോലി ചെയ്തു വരുന്ന മണികണ്ഠന്‍,  കാഞ്ഞങ്ങാട് ബാത്തൂര്‍ വീട്ടില്‍ പരേതരായ കണ്ണന്‍  കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രാമചന്ദ്രന്‍, കുഞ്ഞി കൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക  എന്നിവര്‍ സഹോദരങ്ങള്‍. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News