ന്യൂദല്‍ഹി-സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് പ്രസിദ്ധീകരിക്കും. ഈ വര്‍ഷം മൊത്തം 28.24 ലക്ഷം വിദ്യാര്‍ഥികളാണ് സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 16.38 ലക്ഷം (16,38,428) വിദ്യാര്‍ഥികളാണ് മാര്‍ച്ച് അഞ്ച് മുതല്‍ ഏപ്രില്‍ നാല് വരെ 4453 സെന്ററുകളിലായി നടന്ന പത്താം ക്ലാസ് പരീക്ഷ എഴുതിയത്.
പരീക്ഷാ ഫലമറിയാന്‍ ഇവിടെ (cbse.nic.in) ക്ലിക്ക് ചെയ്യുക. CBSE 10 th Result 2018 ലിങ്കില്‍ ക്ലിക്ക് ചെയ്യുക. റോള്‍ നമ്പറും ജനനതീയതിയും എന്റര്‍ ചെയ്യുക. റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുക.
cbse.nic.in ലിങ്ക് കിട്ടാതായാല്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലും ഫലം അറിയാം.