ജിദ്ദ- പ്രവാചകൻ മുഹമ്മദ് നബിയുടെ നിയോഗത്തിന് മുമ്പ് അറബികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന പ്രസിദ്ധമായ സൂഖ് ഹുബാശ നിലനിന്നിരുന്ന സ്ഥലം കണ്ടെത്തി. സൂഖിന്റെ കൃത്യമായ സ്ഥലം നിർണയിക്കുന്നതിൽ വിദഗ്ധസംഘം വിജയിച്ചതായി ദാറത്തുൽ മലിക്ക് അബ്ദുൽ അസീസ്(ദാറ ഫൌണ്ടേഷൻ) ചെയർമാൻ ഫഹദ് അൽ സമാരി അറിയിച്ചു.
ദാറയുടെ കീഴിൽ സൂഖിന്റെ കൃത്യമായ സ്ഥലം നിർണയിക്കുന്നതിന് വിദഗ്ധ സമിതിയെ വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ചിരുന്നു.
പ്രവാചകത്വത്തിനു മുമ്പ് മുഹമ്മദ് നബി ഈ ചന്തയിലെത്തി കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് ചരിത്ര പണ്ഡിതന്മാർ പറയുന്നത്. അറേബ്യൻ ഉപദീപിലെ തന്നെ ഏറ്റവും വലുതായിരുന്ന ഹുബാശ സൂഖ് ഹിജ്റ രണ്ടാം നൂറ്റാണ്ടു വരെ അറബ് രാജ്യങ്ങൾക്കിടയിലും പുറത്തും പ്രശസ്തമായിരുന്നു. ലോകപ്രസിദ്ധമായ ഉക്കാദ് ചന്തയോളം തന്നെയായിരുന്നു ഹുബാശ ചന്തയും. വ്യാപാരവും സാമൂഹ്യഘടനകളിലും ഭരണകൂടങ്ങളിലും വന്ന മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവുമുൾപ്പെടെ ആഭ്യന്തരവും വൈദേശികവുമായ കാരണങ്ങളാൽ പിന്നീട് സൂഖ് ഹുബാശ വിസ്മൃതിയിലാണ്ടുപോകുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നാലു പതിറ്റാണ്ടോളം രാജ്യത്തെ പുരാവസ്തു പരിവേഷകർക്കിടയിൽ സൂഖ് ഹുബാശയുടെ കൃത്യമായ സ്ഥലം സംബന്ധിച്ച് ചർച്ച നിലനിന്നിരുന്നുവെന്ന് ഉന്നത തല സമിതി ഉപാദ്ധ്യാക്ഷൻ ഫഹദ് അൽദാമി പറഞ്ഞു.പുരാതനകാല യാത്രാസംഘങ്ങളുടെ സഞ്ചാര പാതകൾ നിർണയിക്കുകയും ഹെലികോപ്റ്ററിന്റെ സഹായത്തോടെ നിരവധി സാധ്യതകൾ മുന്നിൽ വെച്ചുള്ള വിശകലനത്തിനും ഒടുവിലായിരുന്നു സ്ഥലം നിർണയം നടന്നതെന്ന് ആൽ ദാമി കൂട്ടിച്ചേർത്തു. ആധുനിക സൗദിഅറേബ്യയിലെ അസീർ പ്രവിശ്യയിലെ അൽ ബാരിഖ് പ്രദേശത്തെ അൽ ഖാനൂന താഴ് വരയുടെ തെക്കു വശത്തായി അൽ അറം പർവ്വത നിരകൾക്കു സമീപത്തായാണ് ചന്തയുണ്ടായിരുന്നത്. ഓരോ വർഷവും ഹിജ്റ കലണ്ടറിലെ റജബ് മാസത്തിൽ എട്ടു ദിവസത്തോളമായിരുന്നു ചന്തയിലെ പ്രധാന കച്ചവടം നടന്നിരുന്നത്.
#فيديو الدارة |
— دارة الملك عبدالعزيز (@Darahfoundation) February 5, 2023
بعد إجراء دراسات بحثية وميدانية وآثارية معمقة بالتعاون بين #دارة_الملك_عبدالعزيز و #وزارة_الثقافة وهيئة التراث @MOCHeritage ، تمكن فريق بحثي متخصص من تحديد موقع سوق حباشة التاريخي؛ أحد أهم أسواق العرب في الجاهلية وصدر الإسلام. وهذه هي قصة ذلك العمل. pic.twitter.com/fQtOcQEbNg






