ജിദ്ദ- ജിദ്ദയിൽ ഖുലൈസ് ലൈവ് പീപ്പിൾ എന്ന മലയാളി കൂട്ടായ്മക്ക് രൂപമെടുത്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കല, കായിക, സാംസ്കാരിക, സാമൂഹിക മേഖലകളിൽ ഖുലൈസിലെ മലയാളികളെ ഉയർത്തിക്കൊണ്ടു വരികയാണ് ലക്ഷ്യം.
ഭാരവാഹികളായി, ചെയർമാൻ: അബ്ദുറഹ്മാൻ മണ്ണാർക്കാട്, പ്രസിഡന്റ്: സൈനുദ്ദീൻ പട്ടാമ്പി, ജനറൽ സെക്രട്ടറി: അഫ്സൽ മങ്കട, ട്രഷർ: റഹീം കോട്ടക്കൽ, വൈസ് പ്രസിഡന്റ്: ഉനൈസ് മോങ്ങം, ഫൈസൽ പട്ടാമ്പി, ജോയന്റ് സെക്രട്ടറി: ഫിറോസ് മക്കരപ്പറമ്പ്, ഷെഹീർ കൊല്ലം എന്നിവരെ തെരഞ്ഞെടുത്തു.
ഇബ്രാഹീം വന്നേരി, കലാം പറളി, മുസ്തഫ തൃത്താല, ഹംസ വലിയ പറമ്പ്, അഷ്റഫ് വി.പി.കെ, നാസർ ഓജർ, ഷഫീർ വള്ളിക്കാപറ്റ, സലീം കരുവാരക്കുണ്ട്, സവാദ് കൂട്ടിലങ്ങാടി, അഫ്സൽ മുസ്്ലിയാർ, മുഹമ്മദ് ദാവൂദ്, നസീർ, ഷുക്കൂർ ഫറോക്ക്, സമദ് പട്ടാമ്പി, കുഞ്ഞുട്ടി മക്കരപറമ്പ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.






