അൽ ദുറാഖ് സീസൺ ഫുട്‌ബോൾ: മിറാക്കിൾ എഫ്‌സി ജേതാക്കൾ

ജിദ്ദ- അൽ ദുറാഖ് സ്‌പോർട്‌സ് ക്ലബ്ബ് എട്ടാമത് സീസൺ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ജിദ്ദ ആൽഫിയ വഹാതുൽ സ്‌റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് അൽദുറാഖ് കമ്പനി അസിസ്റ്റന്റ് മാനേജർ അഹമ്മദ് ഖാലിദ് ദർബാശി ഉദ്ഘാടനം ചെയ്തു. അൽദുറാഖ് ജീവനക്കാർക്കായി മാത്രം സംഘടിപ്പിച്ച ടൂർണമെന്റിൽ വൈ കിംഗ്‌സ് എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മിറാക്കിൾ എഫ്‌സി അൽ ദുറാഖ് ജേതാക്കളായി.
മുഹമ്മദ് സാലി, ഷാനവാസ്, എൻ. മുഹമ്മദലി, പി. ഹിഷാം, വി. ജലാൽ, സിയാഹുൽ ഹഖ്, സിറാജ്, സലീം മുക്കം, നാസർ കാരക്കുന്ന്, നസീം കാരക്കുന്ന്, മുഹമ്മദ് കോഴിക്കോട്, മൂസ കാരക്കുന്ന്, അരുൺ, ജാഫർ പായിപുല്ല് എന്നിവർ നേതൃത്വം നൽകി. ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി വൈ കിംഗ്‌സ് താരം ഹാറൂൺ, മികച്ച ഗോൾ കീപ്പർ മിറാക്കിൾ എഫ്‌സിയുടെ ജൈസൽ, മികച്ച ഡിഫന്റർ ഗഫൂർ പായിപ്പുല്ല്, ടോപ് സ്‌കോറർ സിറാജ് കാരക്കുന്ന്, മികച്ച ഗോൾ  ബഷീർ എളങ്കൂർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സമ്മാനങ്ങൾ  അൽ നൂർ ബഖാല മാനേജർ നാസർ കൂടത്തായി, കരുവാരക്കുണ്ട് ജിദ്ദ പാലിയേറ്റീവ് പ്രസിഡന്റ് എം.കെ അബ്ദു ലത്തീഫ് എന്നിവർ  നൽകി.

Tags

Latest News