പ്രവാസി ഹെൽപ് ഡെസ്‌ക് രണ്ടാം ഘട്ടത്തിന് തുടക്കം

റിയാദ്- കെ.എം.സി.സി സൈബർ വിംഗിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവാസി ഹെൽപ് ഡെസ്‌കിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സുഹൈൽ കൊടുവള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. റിയാദിലെ പ്രവാസികൾക്ക് നോർക്ക, പ്രവാസി ക്ഷേമനിധി എന്നിവയിൽ അംഗത്വം എടുക്കുന്നതിനും പുതുക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുന്നതാണ് ഹെൽപ് ഡെസ്‌കിന്റെ പ്രഥമ പരിഗണന.
എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് നാലു മണി മുതൽ 6 മണി വരെ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിലാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുക. ആവശ്യമായ രേഖകളുമായി വരുന്നവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സൈബർ വിംഗ് ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ഷബീർ നന്ദിയും പറഞ്ഞു.

Tags

Latest News