വിഡ്‌സം ഇസ്‌ലാമിക് കോൺഫറൻസ് ദമാം മേഖല പ്രചാരണ സമ്മേളനം

ദമാം- ഫെബ്രുവരി 12 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്്‌ലാമിക് കോൺഫറൻസിന്റെ പ്രവാസ ലോകത്തെ പ്രചാരണ പരിപാടികളുടെ ഭാഗമായി ദമാം മേഖല പ്രചാരണ സമ്മേളനം ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്നു. വിസ്ഡം ഇസ്്‌ലാമിക് ഓർഗനൈസേഷൻ പണ്ഡിത സഭ ലജനത്തുൽ ബുഹീഥുൽ ഇസ്്‌ലാമിയ്യ പ്രവർത്തക സമിതിയംഗവും ദമാം ഇസ്ലാമിക് കൾച്ചറൽ സെന്റർ മലയാള വിഭാഗം മേധാവിയുമായ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി ഉദ്ഘാടനം ചെയ്തു. കൈതയിൽ ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു.
മാനവ രക്ഷക്ക് ദൈവിക ദർശനം എന്ന വിഷയത്തിൽ സർഫ്രാസ് മദീനി മുഖ്യ പ്രഭാഷണം നടത്തി. നൗഷാദ് ക്വാസിം തൊളിക്കോട് സ്വാഗതവും ഫൈസൽ കൈതയിൽ നന്ദിയും പറഞ്ഞു.

Tags

Latest News