Sorry, you need to enable JavaScript to visit this website.

യു ഷറഫലി കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്

തിരുവനന്തപുരം - കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു ഷറഫലിയെ നിയമിച്ച് സർക്കാർ ഉത്തരവായി. ചെയർമാനായിരുന്ന ഒളിമ്പ്യൻ മേഴ്‌സിക്കുട്ടന്റെ രാജിക്കു പിന്നാലെയാണ് സർക്കാർ ഉത്തരവ്.
 അടുത്തവർഷം ഏപ്രിൽ വരെ കാലാവധി ഉണ്ടായിരുന്നുവെങ്കിലും സ്‌പോർട്‌സ് കൗൺസിലുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെ തുടർന്ന്, അധ്യക്ഷയായിരുന്ന മേഴ്‌സിക്കുട്ടനോടും സ്റ്റാന്ഡിങ് കമ്മിറ്റി അംഗങ്ങളോടും രാജിവെക്കാൻ നിർദേശിക്കുകയായിരുന്നു. 
 സ്റ്റാന്ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, അംഗങ്ങളായ ഐ.എം വിജയൻ, ജോർജ് തോമസ്, റഫീഖ്, ഒളിമ്പിക് അസോസിയേഷന് പ്രതിനിധികളായ വി സുനിൽകുമാർ, എസ് രാജീവ്, എം.ആർ രഞ്ജിത് എന്നിവരും രാജിവെച്ചിട്ടുണ്ട്. സ്റ്റാന്റിംഗ് കമ്മിറ്റിയും ഉടനെ പുനസംഘടിപ്പിക്കും. 

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു ഷറഫലിയെ നിയമിച്ച് സർക്കാർ ഉത്തരവായി. ചെയർമാനായിരുന്ന ഒളിമ്പ്യൻ മേഴ്‌സിക്കുട്ടന്റെ രാജിക്കു പിന്നാലെയാണ് സർക്കാർ ഉത്തരവ്.
 അടുത്തവർഷം ഏപ്രിൽ വരെ നിലവിലുള്ള ഭരണസമിതിക്ക് കാലാവധി ഉണ്ടായിരുന്നുവെങ്കിലും കായികമന്ത്രി വി അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയിൽ കലാശിച്ചത്. സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷയായ മേഴ്‌സിക്കുട്ടനോടും സ്റ്റാന്ഡിങ് കമ്മിറ്റി അംഗങ്ങളോടും രാജിവെക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് സ്റ്റാന്ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, അംഗങ്ങളായ ഐ.എം വിജയൻ, ജോർജ് തോമസ്, റഫീഖ്, ഒളിമ്പിക് അസോസിയേഷന് പ്രതിനിധികളായ വി സുനിൽകുമാർ, എസ് രാജീവ്, എം.ആർ രഞ്ജിത് എന്നിവരും പ്രസിഡന്റിനു പിന്നാലെ രാജിവെച്ചത്. സ്റ്റാന്റിംഗ് കമ്മിറ്റിയും ഉടനെ പുനസംഘടിപ്പിക്കും.
 കേരളാ പോലീസിൽ 36 വർഷത്തെ സേവനത്തിനു ശേഷം എം.എസ്.പി കമാൻഡന്റായി വിരമിച്ച മുൻ രാജ്യാന്തര തരമായ ഷറഫലിയുടെ വരവ് സ്‌പോർട്‌സ് കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ പുത്തനുണർവ് പകരുമെന്നാണ് കായികപ്രേമികളുടെയും സർക്കാറിന്റെയും പ്രതീക്ഷ. മലപ്പുറം ജില്ലയിലെ അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ ഇദ്ദേഹം കലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരളാ പോലീസ് ടീമുകളിലൂടെയാണ് കായികപ്രേമികളുടെ ഇഷ്ടതാരമായി ഉയർന്നത്. പത്തു വർഷത്തോളം തുടർച്ചയായി ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച ഷറഫലി, 5 തവണ നെഹ്‌റുകപ്പിലും മൂന്നു തവണ സാഫ് കപ്പിലും ഒരു തവണ ഏഷ്യാ കപ്പിലും ഇന്ത്യക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. ലെബനനിൽ നടന്ന പ്രീവേൾഡ് കപ്പ് മത്സരത്തിലും ഇന്ത്യയ്ക്കായി കളിച്ചു. കേരള സന്തോഷ് ട്രോഫി ടീമിനെ നയിച്ചത് ഉൾപ്പെടെ ഒൻപത് തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും രണ്ടുതവണ ദേശീയ ഗെയിംസിലും പന്തുതട്ടി. സർവീസിൽനിന്ന് വിരമിച്ചെങ്കിലും ഫുട്‌ബോൾ പരിശീലകനെന്ന നിലയിലും സംഘാടകനായും കായികരംഗത്ത് സജീവമാണ്. ഫുട്ബാൾ ഉൾപ്പെടെ കായികമേഖലയിലെ ഓരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച് പക്വമായി കാര്യങ്ങളെ സമീപിക്കുന്ന ഷറഫലി കേരള സ്‌പോർട്‌സ് കൗൺസിലിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ഫ്രൊഫഷണലായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് പലരും കരുതുന്നത്. 2019-ൽ ടി.പി ദാസന് ശേഷമാണ് കായികരംഗത്തുള്ള ആൾ തന്നെ സ്‌പോർട്‌സ് കൗൺസിലിന്റെ തലപ്പത്ത് വരട്ടെ എന്ന തീരുമാനത്തിന്റെ ഭാഗമായി ഒളിമ്പ്യൻ മേഴ്‌സിക്കൂട്ടൻ കെ.എസ്.എസ്.സിയുടെ പ്രസിഡന്റായി ചുമതലയേറ്റത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കുട്ടികളെയും ഗർഭിണികളെയും വലച്ച് എയർ ഇന്ത്യ സർവീസ്; വട്ടം കറക്കിയത് 20ഉം 38ഉം മണിക്കൂർ

ദുബൈ / കരിപ്പൂർ - കാരണങ്ങൾ പലതുണ്ടെങ്കിലും ഗർഭിണികളും കുട്ടികളും അടക്കമുള്ള വിമാനയാത്രക്കാരെ വട്ടം കറക്കുന്നത് തുടരുകയാണ് എയർ ഇന്ത്യ സർവീസ്. ഏറ്റവും ഒടുവിൽ ദുബൈയിൽനിന്ന് കോഴിക്കോട്ട് എത്തേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നത് 20 മണിക്കൂർ വൈകിയാണെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. 
 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ IX346 വിമാനം സാങ്കേതിക തകരാറാണ് കാരണം ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് ദുബൈയിൽനിന്ന് പറന്നുയർന്നത്. നൂറ്റമ്പതോളം യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിയത്. വിമാനത്തിലേക്കുള്ള യാത്രക്കാർ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം രാത്രിയേ പുറപ്പെടൂ എന്നറിയിപ്പുണ്ടായത്. ഇതോടെ യാത്രക്കാരെ രാത്രി ഹോട്ടലിലേക്ക് മാറ്റി. ഹോട്ടലിൽ എത്തിയപ്പോൾ വിമാനം പുലർച്ചെ മൂന്നിന് പുറപ്പെടുമെന്നും യാത്രക്കാർ രാത്രി 12ന് റിപ്പോർട്ട് ചെയ്യണമെന്നും അറിയിപ്പ് വന്നു. ഇതോടെ ചെറിയ കുട്ടികളും പ്രായമായവരും ഗർഭിണികളും അടക്കം വീണ്ടും എയർപോർട്ടിലേക്ക് തിരിച്ചു. പുലർച്ചെ മൂന്നുമണിയായിട്ടും പുറപ്പെടാത്തത് ചോദ്യംചെയ്തപ്പോൾ നാലിന് പോകുമെന്നായി അടുത്ത അറിയിപ്പ്. പിന്നീട് പലതവണയായി പല സമയം പറഞ്ഞെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ഇതേ തുടർന്ന് കൊച്ചു കുട്ടികളും ഗർഭിണികളും അടക്കമുള്ളവർ രാത്രി മുഴുവൻ വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു. അവസാനം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12.30നാണ് വിമാനം കോഴിക്കോട്ടേക്ക് പറന്നത്. യാത്രക്കാർ ഇത് ചോദ്യംചെയ്‌തെങ്കിലും ഇതിലൊന്നും അധികൃതർക്ക് കുലുക്കമില്ലെന്ന മട്ടിലാണ് പ്രതികരണം. യാത്ര അനിശ്ചിതമായി നീണ്ടുപോയി യാത്രക്കാരെ ബുദ്ധിമുട്ടിക്കുമ്പോഴും ഭക്ഷണംപോലും ശരിയാംവിധം കിട്ടിയില്ലെന്നും പരാതിയുണ്ട്.
 എയർ ഇന്ത്യയുടെ വിമാനം ഈ ആഴ്ച മാത്രം മൂന്നു തവണയാണ് വൈകിയത്. വെള്ളിയാഴ്ച അബൂദബിയിൽനിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനം എൻജിനിൽ തീ കണ്ടതിനെ തുടർന്ന് 45 മിനിട്ടിനുശേഷം തിരിച്ചിറക്കിയിരുന്നു. ഇതിലെ 188 യാത്രക്കാരെ പിന്നീട് പല വിമാനങ്ങളിലായാണ് നാട്ടിലെത്തിച്ചത്. അതും മണിക്കൂറുകൾ വൈകി. കഴിഞ്ഞ ദിവസം ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്ന വിമാനം ഒരു മണിക്കൂർ പറന്നശേഷം തിരിച്ചിറക്കിയിരുന്നു. ഇതിലെ യാത്രക്കാരെ 38 മണിക്കൂറിനു ശേഷമാണ് നാട്ടിലേക്ക് അയച്ചതെന്നും അനുഭവസ്ഥർ പറയുന്നു. 
 സാങ്കേതിക പ്രശ്‌നങ്ങളും എമർജൻസി ലാൻഡിംഗ് അടക്കമുള്ള ചില അപ്രതീക്ഷിത സാഹചര്യങ്ങളും തിരിച്ചറിയുമ്പോഴും യാത്രക്കാരുടെ ക്ഷമ നിരന്തരം പരീക്ഷിക്കുകയാണ് എയർ ഇന്ത്യ അധികൃതരെന്ന് യാത്രക്കാർ പറയുന്നു. വിമാനം മണിക്കൂറുകൾ വൈകുമ്പോഴും ബദൽ സംവിധാനങ്ങളൊരുക്കി യാത്രക്കാരെ യഥാസമയം, കാര്യമായ പ്രയാസങ്ങളില്ലാതെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം പലപ്പോഴും എയർ ഇന്ത്യയിൽനിന്ന് ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ വിമർശം.

Latest News