ബിസിനസ് രംഗത്തെ മലയാളി കൂട്ടായ്മയായ (ബിഗ്), സിൻഫിൽ എന്നിവയുമായി സഹകരിച്ച് യൂത്ത് ഇന്ത്യ നിക്ഷേപ വഴികൾ, വെല്ലുവിളികൾ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പീപ്പിൾ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. വി.എം നിഷാദ് വിഷമായാവതരിപ്പിച്ചു. വ്യത്യസ്ത മേഖലകളിൽ അറിവും പരിചയവുള്ളവരാണ് പ്രവാസികളെന്നും ശരിയായ പദ്ധതികളും സാമ്പത്തിക അച്ചടക്കവും പാലിച്ചാൽ മികച്ച സംരംഭകരാവാൻ അവർക്കാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി സംരംഭകരെ പ്രോത്സാഹിപ്പിക്കുക, മാർഗനിർദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജിദ്ദ സീസൺസ് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ വെസ്‌റ്റേൺ പ്രസിഡന്റ് തമീം അബ്ദുള്ള അധ്യക്ഷത വഹിച്ചു. സിൻഫിൽ ഡയറക്റ്റർ എ.എം അഷറഫ്, സിജി വൈസ് പ്രസിഡന്റ്് മുഹമ്മദലി എന്നിവർ സംസാരിച്ചു.
യൂത്ത് ഇന്ത്യ രക്ഷാധികാരി എ. നജ്മുദ്ദീൻ ഡോ.നിഷാദിനെ ഉപഹരം നൽകി ആദരിച്ചു. പ്രവാസി സ്റ്റാർട്ടപ് ജിദ്ദ കോഡിനേറ്റർ സഫറുള്ള മുല്ലലോളി, തനിമ വൈസ് പ്രസിഡന്റ് സി.എച്ച് ബഷീർ, താഹിർ ജാവേദ്, ഇർഫാൻ സനാഉല്ല, സാബിത് തുടങ്ങിയവർ നേതൃത്വം നൽകി.