രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡീസ് ബെൻസിന്റെ ആദ്യ ഇന്റഗ്രേറ്റഡ് അത്യാധുനിക കാർ സർവീസ് സെന്ററായ കോസ്റ്റൽ സ്റ്റാർ മാർ 20 എക്‌സ് സെയിൽസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ആദ്യ മെഴ്‌സിഡീസ് ബെൻസ്‌കോസ്റ്റൽ സ്റ്റാർ സർവീസ് സെന്ററാണിത്. ഇക്യു ഡിസ്‌പ്ലേ, എഎംജി പെർഫോർമൻസ് കേന്ദ്രം, അത്യാഡംബര വാഹന ഡിസ്‌പ്ലേയ്ക്കുള്ള പ്രത്യേക വിഭാഗം എന്നിവ ഇതിലുണ്ടാകും. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുള്ളവർക്കും ഒരുപോലെ ആശ്രയിക്കാവുന്ന കൊച്ചിയിലെ നെട്ടൂരിലാണ് അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള കേന്ദ്രം. ഉപഭോക്താക്കൾക്ക് ആസ്വദിക്കാനായി കോസ്റ്റൽ സ്റ്റാറിന്റെ പ്രത്യേക ശബ്ദവെളിച്ച പ്രദർശനവും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. മെഴ്‌സിഡീസ്‌ബെൻസിന്റെ നാല് തൂണുകളായ ഡിസൈൻ, ആർക്കിടെക്ച്ചർ, ഉപഭോക്തൃ സൗഹൃദമായ ഇടപെടൽ, നൂതന ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ മാർ20എക്‌സിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് മെഴ്‌സിഡീസ്‌ബെൻസ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞു.
പതിനായിരം കാറുകൾ ഒരു വർഷം സർവീസ് ചെയ്യത്തക്ക വിധമുള്ള വെർട്ടിക്കൽ ഫെസിലിറ്റിയിൽ 27 ബേകളാണ് സർവീസ് സെന്ററിലുള്ളത്. വൈദ്യുതീകരണ ഭാഗമായി കേരളത്തിലെ ആഡംബര കാർ വിപണിയിലെ ആദ്യ 180 കെവി ഡിസി ഫാസ്റ്റ് ചാർജർ ഇവിടെയുണ്ട്. പരിസ്ഥിതിക്ക് കോട്ടം വരാതിരിക്കാൻ സൗരോർജമാണ് ഇതിലുപയോഗിക്കുന്നത്.