തുര്‍ക്കിയിലെ ഭൂചലനം- സൗദിയെ ബാധിച്ചിട്ടില്ലെന്ന് ജിയോളജി വകുപ്പ്

റിയാദ്- തുര്‍ക്കിയില്‍ ഇന്ന് രാവിലെയുണ്ടായ ഭൂചലനം സൗദി അറേബ്യയെ ബാധിച്ചിട്ടില്ലെന്ന് സൗദി ജിയോളജി സര്‍വെ അറിയിച്ചു. സൗദി അറേബ്യന്‍ അതിര്‍ത്തിയും ഭൂചലന കേന്ദ്രവും തമ്മില്‍ ആയിരത്തിലധികം കിലോമീറ്റര്‍ ദൂരമുണ്ട്. ലബനാന്‍, ഇറാഖ്, ഈജിപ്ത്, ഗ്രീക്ക്, സൈപ്രസ്, അര്‍മീനിയ എന്നീ രാജ്യങ്ങളില്‍ ഭൂചലനത്തിന്റെ അനുരണനമുണ്ടായിരുന്നു. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.സിറിയയില്‍ 720 പേരും തുര്‍ക്കിയില്‍ 912 പേരും മരിച്ചെന്നാണ് നിലവിലെ കണക്ക്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Tags

Latest News