ന്യൂദല്‍ഹി- പൊതുവെ ആരോടും പറയാതെ അജ്ഞാതവാസത്തിനു പോകാറുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കുറി ബി.ജെ.പിയുടെ ട്രോളന്മാരോട് യാത്ര ചോദിച്ചാണ് യാത്രയായത്.
വിദേശത്ത് ചെക്കപ്പിനു പോകുന്ന അമ്മ സോണിയാ ഗാന്ധിയോടൊപ്പം പോകുന്ന രാഹുല്‍ ഗാന്ധി ട്വിറ്ററിലാണ് ബി.ജെ.പി ട്രോള്‍ സേനയോട് യാത്ര ചോദിച്ചത്.
കുറച്ച് ദിവസത്തേക്ക് രാജ്യത്തിനു പുറത്തായിരിക്കും. സോണിയാജിയോടൊപ്പം അവരുടെ വാര്‍ഷിക ചെക്കപ്പിനു പോകുന്നു. ബി.ജെ.പി ട്രോള്‍ ആര്‍മിയിലെ സുഹൃത്തുക്കള്‍ മുഷിയരുത. ഞാന്‍ ഉടനിങ്ങത്തെും- കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു.
രാഹുല്‍ ഗാന്ധി ഒരാഴ്ചക്കകം മടങ്ങുമെന്നും സോണിയാ ഗാന്ധി പിന്നെയും വിദേശത്തു തങ്ങുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. 2011 ല്‍ യു.എസിലായിരുന്നു സോണിയക്ക് ശസ്ത്രക്രിയ.