Sorry, you need to enable JavaScript to visit this website.

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത  വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും

റോം- അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കോംഗോ, ദക്ഷിണ സുഡാന്‍ സന്ദര്‍ശനത്തിനു ശേഷം റോമിലേക്കു മടങ്ങുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയില്‍ എത്തുന്നത്. 1999 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആണ് അവസാനമായി ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാന്‍സീസ് മാര്‍പാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം മംഗോളിയ സന്ദര്‍ശിക്കാനും പോപ്പിന് പദ്ധതിയുണ്ട്.

Latest News