ഒമ്പത് ലക്ഷത്തിന്റെ  കള്ള നാണയങ്ങള്‍ പിടികൂടി

മുംബൈ- ദല്‍ഹി, മുംബൈ  പോലീസ് സംയുക്ത ഓപ്പറേഷനില്‍ 9.4 ലക്ഷം രൂപയുടെ കള്ള നാണയങ്ങള്‍ പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മലാഡ് സ്വദേശിയായ ജിഗ്‌നേഷ് ഗാല എന്നയാളുടെ കാറില്‍ നിന്നാണ് നാണയങ്ങള്‍ കണ്ടെടുത്തത്. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ നാണയങ്ങള്‍ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും പങ്കാളിയാണെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.


 

Latest News