ജിദ്ദ- ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി വനിത വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. വിമാനം എമർജൻസി ലാന്റിംഗ് നടത്തി. ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50 )ആണ് ഗോവയിൽ മരിച്ചത്. ഉംറ പൂർത്തിയാക്കി മദീന സിയാറത്തും കഴിഞ്ഞു ജിദ്ദ എയർപോർട്ടിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട ഇവർക്ക് വിമാനത്തിൽനിന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനം ഗോവയിൽ ഏമർജൻസി ലാന്റിംഗ് നടത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. മയ്യത്ത് ഗോവ മർഗാവ് ജില്ല ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മകൾ: ആരിഫ. മരുമകൻ: ഫിറോസ്. സഹോദരങ്ങൾ: റസാഖ് പുക്കാട്ട് (ചുങ്കം),ഫൈസൽ (ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), ഫാത്തിമ, ജമീല, റസിയ, ഹൈറുന്നിസ.






