ജിദ്ദ- സൗദി അറേബ്യയുടെ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഓസ്‌ട്രേലിയയിൽനിന്ന് അറുപതിനായിരം ടൺ ഭക്ഷ്യധാന്യങ്ങളെത്തിച്ചു. ഓസ്‌ട്രേലിയയിലെ ബാൻബറിയിൽനിന്ന് ജിദ്ദ ഇസ്‌ലാമിക് തുറമുഖത്ത് ഭക്ഷ്യ വസ്തുക്കളുമായി എത്തിയ സാറ കപ്പലിനെ അധികൃതർ സ്വീകരിച്ചു.
തുറമുഖ അതോറിറ്റിയുമായി സഹകരിച്ച് ബഹ്‌രി കമ്പനി, സാലിക് കമ്പനി, മൻസൂർ അൽമുസാഇദ് കമ്പനി എന്നിവയാണ് ധാന്യങ്ങൾ ശേഖരിച്ച് സൗദി അറേബ്യയിലെത്തിച്ചത്. 13 കോടി ടൺ ചരക്കുകൾ സൂക്ഷിക്കാനുള്ള ശേഷി ജിദ്ദ തുറമുഖത്തിനുണ്ട്.






