റിയാദ്- ആഭ്യന്തര വിപണിയിൽ ഉപ്പുകളുടെ പേരുകളിൽ വ്യക്തത വരുത്തിയും മനുഷ്യാരോഗ്യത്തിന് ഹാനികരമായ ഭക്ഷണ പദാർഥങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പു നൽകിയും ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. വൈറ്റമിനുകളും മിനറലുകളുമുൾപ്പെടാത്ത ഭക്ഷണ പദാർഥങ്ങളും ഫാസ്റ്റ് ഫുഡും കൂടുതലായി ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങൾക്കു അവബോധമുണ്ടാക്കുന്നതിനു വേണ്ടിയാണ് വിപണിയിൽ ലഭ്യമായ സോഡിയത്തിന്റെ ഇനങ്ങളെക്കുറിച്ച് അതോറിറ്റി വിശദീകരണം നൽകിയത്. സോഡിയം ക്ലോറൈഡ്, സോഡിയം നൈട്രേറ്റ്, ബേക്കിംഗ് സോഡ (ബൈകാർബണേറ്റ്), അജിനോമോട്ടോ(മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്) കടലുപ്പ് തുടങ്ങിയവയാണ് ഭക്ഷ്യയോഗ്യമായ സോഡിയത്തിന്റെ ഇനങ്ങൾ. ഭക്ഷണ പദാർഥങ്ങളുടെ ഗുണനിലവാരവും അളവും വ്യക്തമാക്കി ബോട്ടിലുകളിൽ പതിക്കുന്ന ഫുഡ്കാർഡുകൾ വായിക്കാൻ സമിതി പൊതുജനങ്ങളോട് അഭ്യർഥിച്ചു.






