കൊച്ചിയില്‍ വിമാനം നിയന്ത്രണം തെറ്റി; ആരുമറിഞ്ഞില്ല

കൊച്ചി- നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച വൈകുന്നേരം ശക്തമായ കാറ്റും മഴയും കാരണം ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം റണ്‍വേയില്‍ നിയന്ത്രണം തെറ്റി. കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നതില്‍ അതീവ ജാഗ്രതയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തെ ശക്തമായി വീശിയ കാറ്റ് റണ്‍വേയുടെ മധ്യഭാഗത്തു നിന്നും ഒരു വശത്തേക്ക് നീക്കുകയായിരുന്നു. റെണ്‍വെ വിട്ട് പുറത്തു പോകുന്നതിനു മുമ്പായി പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായതോടെ വലിയ ദുരന്തം ഓഴിവായി. യാത്രക്കാര്‍ പോലും ഈ സംഭവം അറിഞ്ഞില്ല. പൈലറ്റ് സുരക്ഷിതമായി വിമാനം പാര്‍ക്കിങ് ബേയിലെത്തിച്ചു.
 

Latest News