റിയാദ്- രാജ്യത്ത് അഞ്ചു ട്രില്യൺ റിയാലിന്റെ പെട്രോളിതര ഖനി ശേഖരം കണ്ടെത്തിയതായി സൗദി ജിയോളജിക്കൽ വകുപ്പ് അറിയിച്ചു. ഇരുമ്പ്, സ്വർണം, ചെമ്പ്, ഗ്രാനൈറ്റ്, മാർബിൾ ഉൾപ്പെടെയുള്ള ഖനി പദാർഥങ്ങളാണിവ.
രാജ്യത്താകമാനമുള്ള വ്യത്യസ്ത ഖനി വസ്തു സമ്പത്തിന്റെ എഴുപത്തിയഞ്ചു ശതമാനം വരുമിത്.
രാജ്യത്തൊട്ടാകെ നാൽപത്തിനാലായിരം സ്ക്വയർ കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന 377 മൈനിംഗ് യൂനിറ്റുകളാണുള്ളത്. ഏറ്റവും കൂടുതൽ ഖനി യൂനിറ്റുകൾ സ്ഥിതി ചെയ്യുന്നത് മക്ക പ്രവിശ്യയിലാണ്, 76 എണ്ണം. റിയാദ് പ്രവിശ്യയിൽ 60 യൂനിറ്റുകളുണ്ട്. ഇരുമ്പ്, സ്വർണം, ചെമ്പ്, ഗ്രാനൈറ്റ്, മാർബിൾ ഉൾപ്പെടെ ഇരുപതോളം വ്യത്യസ്ത ഖനി പദാർഥങ്ങളാണിവ മുഖന്തിരം ഖനനം ചെയ്യുന്നത്.
രാജ്യത്തിന്റെ വിസ്തൃതിയുടെ പതിനാലു ശതമാനത്തിലും വ്യത്യസ്തയിനം ഖനി പദാർഥങ്ങളുള്ളതായി വകുപ്പ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.






