ജിദ്ദ- പ്രവാസം അവസാനിപ്പിച്ച് സ്വദേശത്തേക്കു മടങ്ങുന്ന ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ വനിതാ വേദി ചെയർപേഴ്‌സൺ ആഷാ സാബുവിനും, ഉപരിപഠനാർഥം മടങ്ങുന്ന മകൾ അസ്മാ സാബുവിനും ജെ.ടി.എ യാത്രയയപ്പ് നൽകി. സംഘടനയുടെ വളർച്ചയ്ക്ക് ആഷാ സാബുവും അസ്മാ സാബുവും നൽകിയ സേവനങ്ങളെ ചടങ്ങിൽ സംബന്ധിച്ചവർ ശ്ലാഘിച്ചു.
ജെ.ടി.എയുടെ സ്‌നേഹോപഹാരം ആഷാ സാബുവിനും അസ്മാ സാബുവിനും ഭാരവാഹികൾ കൈമാറി. പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു. നസീർ വാവാക്കുഞ്ഞ്, ദിലീപ് താമരക്കുളം, സിയാദ് പടുതോട്, നവാസ് ചിറ്റാർ, ജ്യോതി ബാബു കുമാർ, പ്രിജിൻസ്, മസൂദ് ബാലരാമപുരം, മുജീബ്, റാംകുമാർ, രമ്യ റാംകുമാർ, ഖദീജ ബീഗം, സെയ്‌നാ അലി, രമ്യ, അനിൽകുമാർ, നൂഹ് ബീമാപള്ളി, രമ്യ അനിൽ, ഷാജി, നൗഷാദ് ജമാൽ, നിസാർ കരുനാഗപ്പള്ളി, റാഫി ബീമാപള്ളി, ഹസീന നവാസ്, മാഹീൻ കുളച്ചൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജാ സാഹിബ് ഓച്ചിറ നന്ദിയും പറഞ്ഞു.






