'ഇ.അഹമ്മദ് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സുയർത്തിയ നേതാവ്'

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രസംഗിക്കുന്നു.

റിയാദ്- ഇ. അഹമ്മദ് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സുയർത്തിയ നേതാവാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അഭിപ്രായപ്പെട്ടു.
ചൈതന്യവത്തായ ജീവിതത്തിലൂടെ രാജ്യത്തിനും സമുദായത്തിനും ഇ.അഹമ്മദ് നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. വിദേശകാര്യ വകുപ്പ് മന്ത്രിയായിരിക്കെ നയതന്ത്ര രംഗത്ത് അദ്ദേഹം ചെയ്ത ഇടപെടലുകൾ സർവരാലും അംഗീകരിക്കപ്പെട്ടതാണ്. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സുയർത്താൻ അദ്ദേഹത്തിനായി. ഗുജറാത്തിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കലാപം നടന്നപ്പോൾ അവിടെയെല്ലാം സ്വന്തം ജീവൻ അവഗണിച്ച് ഓടിയെത്തി കലാപ ബാധിതരെ ആശ്വസിപ്പിച്ച അദ്ദേഹത്തിന്റെ ധൈര്യവും അർപ്പണ ബോധവും മറ്റൊരു നേതാവിലും ചൂണ്ടിക്കാണിക്കാനാവില്ലെന്നും ഷാഫി പറഞ്ഞു.
കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, ഷാഫി ദാരിമി, യു.പി മുസ്തഫ, ജലീൽ തിരൂർ, കെ.ടി അബൂബക്കർ എന്നിവർ സംസാരിച്ചു. മുസ് ലിം ലീഗ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന മലപ്പുറം ജില്ലയിലെ എ.ആർ നഗർ പഞ്ചായത്ത് മെമ്പർ സൈദ് അലവിക്ക് യോഗത്തിൽ സ്വീകരണം നൽകി. 
ഷാഫി ചാലിയം അദ്ദേഹത്തെ ഹാരാർപ്പണം നടത്തി. അബ്ദുസലാം തൃക്കരിപ്പൂർ, മുജീബ് ഉപ്പട, അലി വയനാട്, നൗഷാദ് ചാക്കീരി, മാമുക്കോയ ഒറ്റപ്പാലം, സഫീർ തിരൂർ, ഷംസു പെരുമ്പട്ട, റസാഖ് വളക്കൈ, അക്ബർ വേങ്ങാട്ട് നേതൃത്വം നൽകി. സെക്രട്ടറി എ.യു സിദ്ധീഖ് സ്വാഗതവും അബ്ദുറഹിമാൻ ഫറോക്ക് നന്ദിയും പറഞ്ഞു. ലത്തീഫ് മടവൂർ ഖിറാഅത്ത് നടത്തി.

Tags

Latest News