അബ്ദുൽ കരീമിന്റെ മൃതദേഹം ദമാമിൽ ഖബറടക്കി

ദമാം- ജനുവരി 31ന് ഖത്തീഫിൽ നിര്യാതനായ രാമനാട്ടുകര പെരുമുഖം എണ്ണക്കാട് പള്ളിക്കു സമീപത്തെ പഴന്തല അബ്ദുൽ കരീ (55) മിന്റെ മൃതദേഹം ദമാം ഫൈസലിയ ഖബർസ്ഥാനിൽ മറവ് ചെയ്തു. യൂത്ത് ലീഗ് മുൻ പ്രസിഡന്റും യാമ്പു കെ.എം.സി.സി, എസ്.ഐ.സി പ്രവർത്തകനുമായിരുന്നു. 
എ.ബി.വി റോക്ക് കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായ അബ്ദുൽ കരീം കഴിഞ്ഞ ഇരുപത് വർഷമായി യാമ്പുവിലും ജുബൈലിലും ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യം മൂലം ഖത്തീഫ് സെൻട്രൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെങ്കിലും ഹൃദയാഘാതം വന്ന് ഉടൻ മരിച്ചു. നല്ലളം സ്വദേശിനി നജ്മയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അനസ്, മുഹ്‌സിൻ, ഷാനിബ. ജമാതാവ്: മുഹമ്മദ് സഫ്‌വാൻ ആക്കോട്.
മരണാനന്തര നിയമ നടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി ഖത്തീഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി ശരീഫ്, ജനറൽ സെക്രട്ടറി മുഷ്താഖ് പേങ്ങാട്, വെൽഫെയർ വിംഗ് ചെയർമാൻ അമീൻ കളിയിക്കാവിള, കൺവീനർ അസീസ് കാരാട്, പ്രവിശ്യ കമ്മിറ്റി സെക്രട്ടറി ടി.ടി.എ കരീം വേങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.

Tags

Latest News