സൗദിയില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന

ജിദ്ദ- ആരോഗ്യവകുപ്പ് പുറത്തു വിട്ട പുതിയ കണക്കുകള്‍പ്രകാരം കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടയില്‍  രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവും രോഗവിമുക്തരുടെ എണ്ണത്തില്‍ കുറവും രേഖപ്പെടുത്തി. ഇന്ന് പുതുതായി 40 പേര്‍ക്കുകൂടി രോഗബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍  24 ഇരുപത്തിനാലുമണിക്കൂറിനിടെ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 9580 ആയി ഉയര്‍ന്നു. 40 രോഗികളാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

 

Latest News