മസ്ജിദ് ഖുബാ വീണ്ടും തിളങ്ങുന്നു; ലൈറ്റിംഗ് പ്രവൃത്തികൾ പൂർത്തിയായി

മദീന- മസ്ജിദുൽ ഖുബായുടെ ലൈറ്റിംഗ് പ്രവൃത്തികൾ പൂർത്തിയായതായി മദീന നഗരസഭ അറിയിച്ചു. എൽഇഡി ലൈറ്റുകൾ കൊണ്ടാണ് മിനാരങ്ങളും ഖുബ്ബകളും മറ്റും അലങ്കരിച്ചിരിക്കുന്നത്. മസ്ജിദിനെ സമ്പൂർണമായി ലൈറ്റപ് ചെയ്യുകയും അതോടൊപ്പം ഊർജ ഉപയോഗം നിയന്ത്രിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് മസ്ജിദുൽ ഖുബായുടെയും ചുറ്റുമുള്ള ഭാഗങ്ങളുടെയും നവീകരണ പദ്ധതിക്ക് തുടക്കമിട്ടത്. വികസനം പൂർത്തിയായാൽ മസ്ജിദിന് 50 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടാകും. നിലിവെ പത്തിരട്ടിയാണിത്. ഒരേ സമയം 66000 പേർക്ക് നിസ്‌കരിക്കാനാകും.
 

Tags

Latest News