റിയാദ്- സൗദി അറേബ്യയുടെയും അറബ് രാജ്യങ്ങളുടെയും മാനത്ത് ഇന്ന് രാത്രി രാത്രി സ്‌നോ മൂൺ ദൃശ്യമാകും. രാത്രി മുഴുസമയം പ്രകടമാകുന്ന ഈ കാഴ്ചയിൽ ചന്ദ്രോപരിതലത്തിലെ റേഡിയോ ആക്ടീവ് ഗർത്തങ്ങൾ നിരീക്ഷിക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനും കഴിയും.
ഉത്തരാർധ ഗോളത്തിലെ മിക്ക രാജ്യങ്ങളും തണുപ്പിൽ അമരുമ്പോഴാണ് സ്‌നോ മൂൺ കാണപ്പെടാറുള്ളത്. ഈ സമയത്ത് മഞ്ഞുവീഴ്ചയുണ്ടാകും. താപനില കുറഞ്ഞ് ശൈത്യം ശക്തിപ്പെടുന്ന സമയത്ത് പ്രകടമായി വരുന്നതിനാൽ ചില അമേരിക്കൻ ഗോത്രങ്ങളാണ് ചന്ദ്രന്റെ ഈ പ്രതിഭാസത്തെ സ്‌നോ മൂൺ അല്ലെങ്കിൽ ഹൻഗ്രി മൂൺ എന്ന് പേരിട്ടത്. തണുപ്പ് കാരണം വേട്ടക്കോ കൃഷിക്കോ പുറത്തിറങ്ങാൻ സാധിക്കാത്തത് കാരണമാണ് ഹൻഗ്രി മൂൺ എന്ന് അവർ വിളിച്ചത്.
സൂര്യാസ്തമയത്തോടെ ചന്ദ്രൻ കിഴക്ക്‌വടക്കുകിഴക്കൻ ചക്രവാളത്തിൽ നിന്ന് സൂപർമൂണായി ഉദിക്കുകയും ഉയർന്ന പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യും. ചക്രവാളത്തോട് അടുത്ത് നിൽക്കുമ്പോൾ ചുവപ്പോ ഓറോഞ്ചോ നിറമായിരിക്കും. ഈ ദിവസം രാത്രി മുഴുവൻ ചന്ദ്രൻ പൂർണ ചന്ദ്രൻ ദൃശ്യമാവുമെന്ന് ജിദ്ദ ആസ്‌ട്രോണമിക്കൽ സൊസൈറ്റി പ്രസിഡന്റ് മാജിദ് അബൂ സാഹിറ പറഞ്ഞു. സൂര്യനിൽ നിന്ന് 180 ഡിഗ്രി ചെരിഞ്ഞായിരിക്കും ചന്ദ്രന്റെ സ്ഥാനം. 9.28 നാണിത് സംഭവിച്ചത്. അർധ രാത്രിക്ക് ശേഷം ചന്ദ്രൻ ആകാശത്തെ ഏറ്റവും ഉയരമുള്ള സ്ഥാനത്തെത്തും. തിങ്കളാഴ്ച സൂര്യോദയത്തോടെ ഇത് പടിഞ്ഞാറൻ വടക്കുപടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിക്കും.
ബൈനോക്കുലറുകളിലൂടെയോ ചെറിയ ദൂരദർശിനിയിലൂടെയോ ചന്ദ്രോപരിതലത്തിലെ റേഡിയോ ആക്ടീവ് ഗർത്തങ്ങൾ നിരീക്ഷിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ഈ സമയം അനുയോജ്യമായിരുന്നുവെന്ന് അബൂസാഹിറ അഭിപ്രായപ്പെട്ടു. നൂറുകണക്കിന് കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന തിളക്കമുള്ള വസ്തുക്കളുടെ നിക്ഷേപമാണ് ചന്ദ്രനിലെ ഈ ഗർത്തങ്ങൾ. വരാനിരിക്കുന്ന രാത്രികളിൽ ഓരോ ദിവസവും ഒരു മണിക്കൂർ കഴിഞാണ് ചന്ദ്രൻ ഉദിക്കുക. പിന്നീട് പുലർച്ചെ സമയത്തായിരിക്കും ചന്ദ്രനെ കാണുക. അദ്ദേഹം പറഞ്ഞു.






